തിരുവനന്തപുരം: ടൂറിസം മേഖലയിലെ പുതിയ പ്രവണത അവതരിപ്പിക്കുന്ന ആഗോള ട്രാവൽ എക്സ്പോയായ ഗ്ലോബൽ ട്രാവൽ മാർക്കറ്റിന്റെ രണ്ടാം പതിപ്പ് ജൂണ്‍ മൂന്നു മുതൽ അഞ്ചു വരെ തിരുവനന്തപുരത്തു നടക്കും.
ആയിരത്തിലേറെ ടൂർ ഓപ്പറേറ്റർമാരും സംരംഭകരും ഹോട്ടൽ- ടൂറിസം വ്യവസായ പ്രമുഖരും മീറ്റിൽ പങ്കെടുക്കും.